Friday, September 11, 2015

ഇവിടെ മഴ പെയ്യുന്നു.

നിന്റെ നീലസാരി
കറുക്കുമ്പോളാണ്,
പിണങ്ങിപ്പിരിയുന്ന
മേഘങ്ങളേയും,
നെഞ്ചുപൊട്ടിക്കരയുന്ന
വെള്ളിടികളേയും നോക്കി,
ഈ നഗരമൊന്നു ചിരിക്കുക.

അപ്പോൾ തന്നെയാണ്
നനഞ്ഞു കുതിർന്നുകൊണ്ടെന്റെ
നരച്ച ഹൃദയത്തിലേക്ക്,
മഴക്കാപ്പിയുടെ കടുത്ത നിറങ്ങളെത്തുക,
നാവിലമ്മയുടെ പനിമധുരം രുചിക്കുക,
നഗരവും ഞാനും മതിയാവോളം നനയുക!

2 comments:

  1. "നിന്റെ നീലസാരി
    കറുക്കുമ്പോളാണ്,"

    "മഴക്കാപ്പിയുടെ കടുത്ത നിറങ്ങളെത്തുക..."

    ഈ മഴയിൽ ഞാനും നനഞ്ഞു...

    ReplyDelete

Your comments here