Tuesday, November 3, 2015

മൂന്നു ദിക്കുകളിൽ ഞാൻ!

ഞാൻ
പ്രണയത്തിന്റെ നീലവാതിലുകളും തുറന്നിട്ട്‌
നിന്റെ ആകാശത്തു നോക്കിയിരിക്കുന്ന
പാവം പെണ്ണല്ല,
തെരുവിലെ ഞരക്കങ്ങൾ കേട്ട്
അവസാനമില്ലാത്ത ഊടുവഴികളിലൂടെ
ഒരു കീറതുണിയിൽ
മാനവും പൊതിഞ്ഞോടുന്ന
ഏതോ പെണ്ണിന്റെ നിഴലാണ്.
 

ചില ചിത്രങ്ങൾ
ചിത്രങ്ങൾ മാത്രമാകുന്നത്
നമുക്കു പകർത്തിയെഴുതാനറിയാത്ത
ആയിരം വികാരങ്ങളെക്കുറിച്ചു
മിണ്ടുമ്പോഴല്ലേ?


ഏതോ ഒരുവാക്ക്
ഇന്നും വഴിയിലൊളിച്ചിരുന്ന്
ഓരോ ചുവടിലും
പച്ചവെള്ളത്തിന്റെ
ഉപ്പും വിയർപ്പും തന്നെന്നെ നടത്തുന്നു.
ഞാനിന്നും
ചുമട്ടുവെള്ളം കോരുന്ന അമ്മയ്ക്ക്
പാളവണ്ടിയും കൊണ്ടു കൂട്ടുനടക്കുന്ന
ഒറ്റക്കൊറ്റക്കാരി* തന്നെ!


(*തറുതലക്കാരി)

No comments:

Post a Comment

Your comments here