Thursday, November 12, 2015

നിർവ്വചിക്കാനാവുന്നത്.

സ്നേഹത്തിന്റെ നെഞ്ചിൽ നിന്നു
സ്നേഹിക്കപ്പെടുന്നതിന്റെ
നെഞ്ചിലേയ്ക്കു വരക്കുമ്പോഴല്ലേ

ഓരോവരയും
മനോഹരമാകുന്നത്‌?

മനുഷ്യൻ
മനുഷ്യനെ തൊടുന്ന
ദിവ്യമായ നിമിഷത്തിൽ,
ഞാനിനിയും
നിന്റെ നെഞ്ചിലെ കല്ലുസ്ലേറ്റിലേയ്ക്ക്
സ്നേഹത്തിന്റെ കുറ്റിപെൻസിലുകൊണ്ടു
വരച്ചുകൊണ്ടേയിരിക്കും...

2 comments:

  1. ഇത്രയേറെ സ്നേഹത്തോടെ സ്നേഹത്തെയെങ്ങനെ വരച്ചിടുന്നു!

    ReplyDelete
    Replies
    1. സ്നേഹിക്കുന്ന ഒരുകൂട്ടം മനുഷ്യർക്കിടയിൽ
      സ്നേഹംകൊണ്ടും സ്നേഹിച്ചുകൊണ്ടും മാത്രം.. :)

      Delete

Your comments here